
സുഹൃത്തേ
അദ്ദേഹം പോയി. അപരിചിതമായ ഏതോ ലോകത്തേക്ക് യാത്രയായി. പ്രിയപ്പെട്ട മുരളിസാർ.
ഒരു സുഹൃത്തയച്ച പത്രഭാഗത്തിൽ നിന്നാണ് ഞാനറിഞ്ഞത്, ഫേസ്ബുക്കിൽ ഫോട്ടോയും കണ്ടു. 83 വയസ്സുള്ള ഒരാളിന്റെ മരണവാർത്ത.
ഫോട്ടോ എനിക്കുമനസ്സിലായില്ല. എനിക്കറിയാവുന്ന മുഖം അതായിരുന്നില്ല.
1979-ൽ ആണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്.റാഗിംഗ് പേടിച്ചു വിറങ്ങളിച്ച മനസ്സോടു ഹോസ്റ്റലിലേക്ക് നടന്നു പോയി അഡ്മിഷൻഫോം വാങ്ങിയത് ഇന്നും ഓർക്കുന്നു. വാർഡ്ന്റെ ചെയറിൽ ഇരുന്നു ചെറിയപുഞ്ചിയോട് ഇരുന്ന മുരളീസാറിനെ അന്നാണ് കണ്ടത്. ചെറിയബൈൽബോട്ടം പാന്റും മടക്കിവെച്ചഫുൾകൈയ്യൻ ഷർട്ടും ഒരു കൂളിംങ്ഗ്ലാസും, ചുരുണ്ടമുടിയും, പിന്നീടെന്റെ അടുത്ത സുഹൃത്തായിമാറിയ അണ്ണന്റെ കൃഷ്ണവർണ്ണത്തിനെക്കാൾ കുറേക്കൂടി കടുത്ത നിറമുള്ള അദ്ദേഹത്തെ അന്നത്തെ ആ മുഖം എങ്ങിനെ മറക്കാൻ കഴിയും.
വിദേശത്തുനിന്നും വന്ന കുറച്ചു “ബബളിയായ “ഒരു സുഹൃത്ത് ഒരു “നോൺസ്മോക്കിങ് “റൂം മേറ്റിനെ ആവശിയപ്പെട്ടപ്പോൾ കുട്ടത്തിൽ ഉയരംകുറഞ്ഞ കുറുപ്പംതറ കാരനെ അദ്ദേഹം തിരഞ്ഞെടുത്തു കൊടുത്തത് ഞാനോർക്കുന്നു. ഉയരത്തിൽ കുറഞ്ഞവനായിരുന്നെങ്കിലും കഴിവിൽ അവനൊരു “ചേട്ടായി “ആയിരുന്നു.
പിന്നീടവൻ ചുണ്ടിൽ സിഗരറ്റുവെച്ചു നടന്നപ്പോൾ മുരളീസാറിന് തെറ്റുപറ്റി എന്നാണ് ഞാൻ കരുതിയത്. അങ്ങക്ക് തെറ്റുപറ്റിയില്ല മുരളീസാറേ, ഒരു “നോൺസ്മോക്കരെ”സ്മോക്കർ “ആക്കണമെന്ന ഉൾവിളിയും ആയാണ് വിദേശത്തുനിന്നും ആ സുഹൃത്ത് വന്നതെന്ന സത്യം വളരെക്കാലം കഴിഞ്ഞു ഞാൻ മനസ്സിലാക്കി.
പിന്നീട് ഓർക്കുന്ന മുഖം ഹ്യുമാനിറ്റീസ് ക്ലാസ്സിൽ മേശമേലിരുന്നു കാലിൽമേൽ കാലുവെച്ചു ഹ്യുമാനിറ്റീസ് ബുക്കിന്റെ ഒരദ്ധ്യയത്തിലെ ഒരു വരി വായിച്ചു ആയിരം കഥകൾ പറഞ്ഞ മുരളീസാർ.
ഹ്യുമാനിറ്റീസ്, മെറ്റീരിയൽ സയൻസ് ബുക്ക് കണ്ടു ഇതു പഠിച്ചു പാസ്സാകാൻ പറ്റില്ലല്ലോ എന്നുതോന്നി എഞ്ചിനീയറിംഗ് നിർത്തേണ്ടിവരുമോ എന്ന ചിന്തവന്ന ആ കാലത്തു, വളരെ സരസ്യമായി ഹ്യുമാനിറ്റീസ് ക്ലാസ്സ് എടുത്ത അങ്ങയെ, ആ മുഖം മറക്കാൻ ആകുമോ.
പിന്നീട് 5mark സെഷൻ മാർക്കു തരാം, ഒരു സബ്ജെക്റ്റ് പ്രേസേന്റ്റുചെയ്താൽ എന്ന് പറഞ്ഞപ്പോൾ പലരും 45മാർക്ക് മതി എന്ന് തീരുമാനിച്ചതോർക്കുന്നു. നാഗേഷും, ജോസി ഒക്കെ ക്ലാസ്സ് എടുത്തെങ്കിലും, ഓർമയിൽ എത്തുന്നത് പിന്നീട് അങ്ങയുടെ കാശേരയിൽ തന്നെ ഇരിക്കാൻ നിയോഗിതനായ ഹരിഹരന്റെ ക്ലാസ്സ് ആണ്. പെൺകുട്ടികളാരെങ്കിലും ക്ലാസ്സ് എടുത്തോ എന്നോർമ്മയില്ല, എടുത്തുകാണില്ല.
ഉറക്കെ ചിരിച്ചു വലിയ വാ തുറന്നു, ക്ലാസ്സിൽ ഊരിചിരിയും, പൊട്ടിച്ചിരിയും ഉതിർത്ത ഹരിഹരനെ ഓർക്കുന്നു. റോക്കറ്റ് അമേരിക്കയും, റഷ്യയും ആകാശത്തേക്ക് വിക്ഷേപിക്കുമ്പോൾ ഇന്ത്യയുടെ പേടകം അറബികടലിലേക്കുപോകുന്നു എന്ന് ഹരി പറഞ്ഞതോർക്കുന്നു.
ഹരിഹരന്റെ ക്ലാസ്സ് കഴിഞ്ഞപ്പോൾ, ഹരി ഒരു രാഷ്ട്രീയക്കാരനാണെന്നും അവരെപ്പോലെ അർദ്ധസത്യങ്ങളുമായി ക്ലാസ്സിനെ കയ്യിലെടുത്തു എന്നും അങ്ങ്പറഞ്ഞത് ഓർക്കുന്നു. ഇന്ത്യ ബാഹ്യകാശ സംരംഭങ്ങളിൽ തുടക്കം കുറിക്കുകയാണെന്നും, മുന്നേറുമെന്നും, റഷ്യയുടെയും അമേരികയുടെയും പരാജയപ്പെട്ട വിക്ഷേപണങ്ങൾ എണ്ണി പറഞ്ഞു ഒരു ദീർഘദർശിയെപ്പോലെ അങ്ങ്പറഞ്ഞ വാക്കുകൾ ഇപ്പോഴും ഓർമയിൽ തങ്ങുന്നു. അങ്ങയുടെ വാക്കുകൾ കേട്ടുപടിച്ച ഞങ്ങളുടെ സഹപാഠിക ഇന്ത്യയുടെ ബാഹ്യാകാ ശസംരംഭങ്ങളുടെ സാരഥിയായത് കാലത്തിന്റെ നിയോഗം.
അങ്ങ് ഞങ്ങളോടൊപ്പം കുടുംബസമേതം ആദ്യകാലവർഷ പഠനയാത്രക്ക് വന്നത് ഓർമയിലുണ്ട്. മകൾ ശാരദ ഇംഗ്ലീഷ് സോങ് പാടി ആ യാത്രയുടെ മനോഹാരിത വളർത്തിയത് എങ്ങിനെ മറക്കും. Little little tingle star, ba ba blacksheep മാത്രം കേട്ടിട്ടുള്ള ഞാൻ അന്നാദ്ധ്യo ഒരു ഇംഗ്ലിഷ് പാട്ടുകേട്ടു. പാട്ടു തീരും മുൻപേ കുട്ടമായി കൈ അടിച്ചപ്പോഴാണ് മറ്റുള്ളവരും അങ്ങിനെയൊക്കെയാണെന്ന് എനിക്ക് മനസ്സിലായത്.
അതിനപ്പുറം ഏതെങ്കിലും സബ്ജെക്റ്റ് അങ്ങ് എടുത്തതായി ഞാൻ ഓർക്കുന്നില്ല, എങ്കിലും മനസ്സിലൊരു പ്രോഫസ്സാറായി എന്നും ഉണ്ടായിരുന്നു.കോവളത്തെ ഫൈനൽഇയർ സെന്റോഫ് പാർട്ടിയിലുള്ള അങ്ങയുടെ സാന്നിദ്ധ്യം ഓർമയിലുണ്ട്. ആ മുഖം ആണിപ്പോഴും മനസ്സിലുള്ളത്, 36 വർഷത്തിനപ്പുറം ഇപ്പോഴും ആ മുഖം ഓർക്കാനാണ് എനിക്കിഷ്ടം.
പ്രിയപ്പെട്ട മുരളീസാറേ, അങ്ങയുടെ മരണം മനസ്സിലെവിടെയോ, അല്ല ഹൃദയത്തിൽ ഒരു സുചി കുത്തുന്ന വേദന ഉളവാക്കി. A പിഞ്ചിങ് pain, എന്റെ ആയുസ്സിന്റെ അനേകം മണിക്കൂറുകളിൽ വളരെ കുറച്ചു സമയമേ അങ്ങയുടെ ക്ലാസ്സിൽ ഇരുന്നിട്ടുള്ളു. ഒരു ശതമാനത്തിൽ കുറവ്. എങ്കിലും വേർപാട് ഒരു വേദന തന്നു.
ആ യാത്ര എങ്ങോട്ടാണെന്ന് എനിക്കറിയില്ല, വിഷ്ണുലോകമോ, ശിവലോകമോ, ഇന്ദ്രലോകമോ, ഒരുപക്ഷെ സ്വർഗ്ഗത്തിലേക്കാകും. എന്റെ അറിവിനപ്പുറമാണത്. ചിലപ്പോൾ വെള്ളാരങ്കല്ലുകളിൽ ആത്മാവോരു പൂമ്പാറ്റയായി പറ്റിപ്പിടിച്ചിരിക്കാം. അല്ലെങ്കിലൊരു കണ്ണുചിമ്മുന്ന നക്ഷത്രമായി മാറി നോക്കുന്നുണ്ടാവം. ആ ആത്മാവിന് എന്റെയും എന്റെകൂടിരുന്ന കൂട്ടുകാരുടെയും വക ഒരു സ്രാദ്ധം.
വീണ്ടും ഈ ഭൂമിയിലെ പ്രാരാബ്ധം നിറഞ്ഞ,ദുഃഖങ്ങൾ വിതുമ്പുന്ന ഒരു പുനർജന്മത്തിലേക്കു വരുന്നതിനു മുൻപ് ഞങ്ങളുടെ വക ഒരു തിലകശാന്തി.
ആത്മാവിന് മുൻപിൽ കണ്ണടച്ച് തലകുമ്പിട്ടു ആദരാജ്ഞലികർപ്പിച്ചുകൊണ്ട് ഒരു നമോവാകം. അങ്ങ് പഠിപ്പിച്ചു വിട്ട അനേകായിരത്തിലൊരുവനായ
സോമൻ